Thursday, 8 March 2012

vilaapam

ശ്രീനീ എന്റെ ശ്രീനീ
വായിച്ചീടാന്‍  വളരർന്നീ ടാന്‍
പടവുകളോരോന്നുകേറീ
മുന്നിലായെത്തിടുമ്പോള്‍ 
എന്നെന്നും തമ്മില്‍ തമ്മില്‍ നോക്കിയും പുഞ്ചിരിച്ചും
പിന്നെ പിന്നെ പലപ്പോഴായി സം സാ രിച്ചും
പലവി ധ കാര്യങ്ങള്‍  ചര്‍ച്ച ചെയ്തും
വളര്‍ന്നോരടുപ്പം 
രണ്ടും രണ്ടും നാലു വര്‍ഷ മറി 
യതെത്രപെട്ടെന്ന് തീര്‍ന്നു 
'വിടചൊല്ലി' 
ഞാനെന്റെ നാട്ടില്‍  പിന്നെ 
സൌഹ്റദമെല്ലാം കഥ യായും കവിതയായും 
മറ്റു കാലിക കാര്യങ്ങളാലും
പിന്നെ പിന്നെ ഒത്തിരിക്കാലം 
ഓ ണത്തിനും വിഷുവിന്നും
അല്ലാതെ
വര്‍ഷാരംഭത്തിലാശംസയാലും 
          കാലം 
മൂന്നു പതിറ്റാണ്ട്  വന്നിന്നോരോര്‍മ്മ മാത്രം 
കാലത്തിന്റെ ചെപ്പിലടച്ചിടട്ടെ
ഇടക്കിടെ  തുറന്നൊന്നു നോക്കീടുവാൻ  





















Friday, 2 March 2012

smrthi soundaryam

സഹസ്ര  സഹസ്ര കോടി താരകള്‍ മിന്നും തെളിമാനം
പകലിന്‍ വെട്ട പ്രഭയോടോക്കും  കറുത്തൊരീരാത്രീ
നാദ ബ്രഹ്മത്താളലയത്തീന്നീ ണം മീട്ടീ ടും
ചീവീടുകളും  പുള്ളുകളും മര മാക്രിത്തവകളും
പ്രപഞ്ച  സത്യ സ്മ്രിതിയാലോരുചെറുകുളിരും തെന്നലുമായ്
വന്നു തലോടി കിന്നരി പാടും മാനസ സൌന്ദര്യം
മതിയാകുന്നില്ലൊട്ടും കാഴ്ചകള്‍ നാദം സ്പർശനവും
ഉണരുംപോളീസ്വപ്നം വെറുമൊരു സ്മ്രിതിയായീടൊല്ല.