Friday, 24 February 2012

SMARANA

വൈകി ഞാന്‍ ഉണരുന്നൂ വൈകിഞ്ഞാന്‍ കിടക്കുന്നൂ
വൈകി ഞാന്‍  പാകം ചെയ്ത ഭക്ഷണം കഴിക്കുന്നൂ 
 കിടക്കാം ഉറങ്ങീടാം ഉണരാം എട്ടിനെന്നാല്‍
തുറക്കാം മിഴികളോ വഴങ്ങില്ലെന്നാകിലും 
തുടങ്ങാം പതിവുള്ള  കുളിയും കുടിയുമായ് 
സുഖമായ്  ഉറങ്ങീടാം  വീണ്ടു മൊന്നു ണരുവാന്‍
ഒരുനാളുണരുവാന്‍ ഇടയാകാതെ നിത്യ
മരണം പിന്നെക്കാലം സ്മരണ ജനിചീടാന്‍ 

Thursday, 23 February 2012

THOOVALTHOPPI

എനിക്കില്ലല്ലോ തൊപ്പി  തനിക്കായ്  അണിയുവാന്‍
ശ്രമിക്കായ്കയാലല്ല  ഇഴകള്‍ ചേരുന്നില്ല
ഇഴകള്‍ ചേര്‍ന്നുവന്നാല്‍ നിറങ്ങള്‍ ചേരുന്നില്ല
നിറങ്ങ്ള്‍ ചേര്‍ന്നാകിലോ തിളക്കം മങ്ങീടുന്നു .

വിരലിന്‍'വണ്ണം' ഭംഗി ചാര്‍ത്തുവാന്‍ കഴിയാത്ത
വിറയാര്‍ന്നുള്ള കൈകള്‍ ക്കുള്ളതാം വൈകല്യങ്ങള്‍
അണിയാന്‍ തൂവല്‍ തൊപ്പി കാണുന്നുണ്ടൊരായിരം
വിയര്‍പ്പുനാറും  മൂക്കില്‍ പഞ്ഞികള്‍ വച്ചില്ലെങ്കില്‍

തിരഞ്ഞു  നടന്നതന്നെത്ര യെന്നറികീല
മിഴികള്‍ ക്കാനന്ദ ത്തെ കൊടുക്കും വര്‍ണത്തൂവല്‍
ശ്രമിച്ചീടട്ടെ വിണ്ടും  ക്രമമായ് അടുക്കീടാന്‍
കഴിയുന്നീലാ മോഹം ചുഴലിക്കാറ്റാവുന്നു

അറിഞ്ഞീടുന്നോ നിന്നെ   അണിയാന്‍ പാക മാക്കാന്‍
തുണയായെന്നും വേണം അറിവായെന്നുമെന്നും
പതിയെ ശ്രമിചീടില്‍ തളിര്‍ക്കും പുതുനാമ്പായ്
പുളകം ചാര്‍ത്തും തൂവല്‍ തൊപ്പികള്‍ തുന്നി ചേര്‍ക്കാം



Monday, 13 February 2012

NAKSHATHRAKANNUKAL

ഓര്‍മ്മയില്‍ നിന്നെടുത്തായിരം മുത്തുകള്‍

വാരിയെറിഞ്ഞു തിരിഞ്ഞിടുമ്പോള്‍ 

 കാണുന്നു ഓമലാ ളിന്‍ മുഖം മുന്നിലായ് 

എന്തോ തിരഞ്ഞിട്ടു കാണാത്ത പോല്‍ 

നക്ഷത്ര കണ്ണില്‍  തിളക്കം കുറഞ്ഞ  വളെ _

ങ്ങോ എവിടെയോ നോക്കിടുന്നൂ 

  വാരിയെരിഞ്ഞുള്ള മുത്തിലെതെങ്കിലും 

ഒമലാ ളിന്‍ മനം പെട്ട് പോയോ 

ഇല്ലെനിക്കൊട്ടു മരിയില്ലയെങ്കിലും 

വിണ്ടും പെറുക്കി ഞാന്‍ സൂക്ഷിചിടാം 




Wednesday, 8 February 2012

venal mazha

ഒരു     മഴ വന്നാല്‍ ഇടി വന്നാല്‍ ചെടി വളരും 
ഒരു     കുളിരനിയും തെന്നലിലോ പൂ വിടരും 
ഒരു     പരമസുഖം കണ്കളിലോ കുളിരനിയും 
ഒരു     പരിമ ളമോ  നാസികയില്‍ ലഹരിതരും