കെട്ടി ഒതുക്കി വച്ചുള്ള മുടിക്കെട്ട്
തട്ടി അഴിച്ചുകൊണ്ടുള്ള ശകാരവും
നീണ്ടു വളര്‍ന്ന മുടിനാരിഴകളില്‍
കൈവിരല്‍ കൊണ്ട് തലോടും നിമിഷവും
ഓര്‍ത്ത് കരഞ്ഞിടാന്‍ പറ്റാത്തമാനസം
കേഴുന്നു നിത്യവും യെന്നമ്മതന്‍
നഷ്ട ബോധത്തിന്റെ കൂമുള്ള്
തൊണ്ടയില്‍ കെട്ടിവലിക്കുന്ന നീറ്റലായീടുന്നു
കള്ളമായുള്ള വാക്കുകള്‍ ആരോടും
ചൊല്ലുക യില്ലെന്നാ ണയിട്ടീടണ
മെന്നു ദിനംപ്രതി ചൊല്ലീടുമമ്മയെ
നഷ്ട മെനിക്കുള്ള കള്ളമുരിയാടി
നിത്യവുംപ റ്റിച്ചു നാളു കളെ ത്രയോ
ഇന്ന് ഞാന്‍ ഓര്‍ക്കുന്നു ഓര്‍ത്ത് ദുഖിക്കുന്നു