Thursday, 30 August 2012

                      മനമാറ്റം

പൂക്കളങ്ങളേറെ കണ്ടു കണ്ണുമിഴിച്ചിരുന്നുപോയ്
സദ്യ യേറെ ഉണ്ടൂ വയര്‍ നിറഞ്ഞു വീര്‍ത്തു 

പലവിധം കളിയിലും ജനത്തിനോടോപ്പൊം ചേർന്നൂ
പകലന്തി യായതൊ ട്ടു മറിഞ്ഞുമില്ല 

തെളിഞ്ഞു നിറ ഞ്ഞുവരും  പാല്‍ വെളിച്ച നിറമുള്ള
ദീപ നാള മെണ്ണണ്ണ  വിള ക്കല്ലാതെ യായി

വീടായുളള  വീടുകളില്‍ ഓണ വിഭവങ്ങള്‍ ക്കൊപ്പം 
 കയ്യിലോരോഫോണോ ടിവീ റി മോട്ടു മുണ്ട്  

പരസ്പരം മത്സരിച്ചു പകരമായയച്ചീടു 
എസ്സമസ്സു തടഞാണേല്‍ നടക്കാന്‍ മേലാ

എവിടെ ക്കുതിരിഞ്ഞാലും ഏതോ ശക്തി പിന്തള്ളുന്നു 
ടവറില്‍ നിന്നുള്ള കാന്ത തരംഗ മാണോ 

ഇനിയേറെ ദിവസങ്ങള്‍ കഴിഞ്ഞു ള്ള വര്‍ഷം വന്നാല്‍ 
മാറ്റ മെന്തു മനക്കണ്ണില്‍  തെളിയുന്നീല

വെറുതെയെന്തിനാ ണാ വോ  പഴയതില്‍ത്തന്നെ മനം 
മാറ്റുവാന്‍ ശ്രമിച്ചി ടാതെ  മുരടിപ്പിപ്പൂ

പുത്തന്‍ തലമുറക്കാരാം പുതുപുത്ത്തനാശയങ്ങള്‍
പങ്കുവക്കും ജനങ്ങളെ കണ്ടുമടങ്ങാം