Friday, 11 May 2012

സഹ യാത്രികര്‍

കടുത്ത മീനചൂടില്‍  തിരിച്ചുപൊന്നീടുമാ  
ബസ്സിന്റെ സീറ്റില്‍  ചാരി മെല്ലെ  ഞാന്‍ മയങ്ങവേ 
കുഴ്ഞ്ഞുതാഴും തല കമ്പിയിലിടിച്ചതും
ഉണര്‍ന്നു ചുറ്റും നോക്കീ ആരാനുംകണ്ടു  പോയോ 


പലരും മയങ്ങുന്നൂ ഉറങ്ങി  തുങ്ങീടുന്നു
ഉറങ്ങാത്തവര്‍  യാത്ര നയിക്കുമുദ്യോഗസ്ഥര്‍
ചമ്മല്‍ വേണ്ടെനിക്കൊട്ടും ആരുമേ കാണായ്കയാല്‍
കണ്ണട  മാറ്റി മുഖം തുടച്ചൂ  ഗമയോടെ  

അരികെയിരിക്കുന്ന നാരിതന്‍  മുടിയിലെ   
ഇഴകള്‍ പാറി  കാറ്റില്‍ ആനന്ദ  നൃത്തം  വച്ചു 
അതില്‍ രണ്ടിഴകള്‍  വന്നെന്നുടെ മുഖം തന്നില്‍ 
കറുത്ത രേഖാചിത്രം വരച്ചുമടങ്ങുന്നു

എടുത്തു മാറ്റാന്‍ ശ്രമിച്ചെന്‍ വിരല്‍ ചലിക്കവേ
അകന്നു മാറി    വിണ്ടും വരച്ചു മടങ്ങുന്നു
 അധരം നനക്കുവാന്‍ തുറന്ന വായില്‍ മുടി
ഇഴകള്‍തങ്ങി എന്റെ ചുണ്ടുകളടഞ്ഞുപോയ് 


തുപ്പു  വാന്‍ കഴിഞ്ഞില്ല പിടിച്ചെടുക്കാന്‍ കഴിഞ്ഞില്ല
എത്രയും നേര്‍മ യേറും മുടിയെ വെറൂ ക്കണോ
തിരിഞ്ഞു നോക്കീ നാരി  യാരിവള്‍ യുവത്വത്തിന്‍
തുടിപ്പും സൌന്ദര്യവുമേറൂ  മാ യുവതി യോ

ഇളിഞ മുഖം കോട്ടി വെറുപ്പാല്‍ പലവട്ടം
പൊടിഞ്ഞ  വെ ള്ളം വായില്‍ തുപ്പുവാന്‍ കഴിയാതെ
ഇറക്കാന്‍ ഒട്ടുംവയ്യ നിറഞ്ഞു മനം തന്നിൽ
മുഷിഞ്ഞ വസ്ത്ര ധാരീ കപ്പടാ മീശക്കാരന്‍