നീ എന്ന ഹെടിങ്ങില്‍ ഇതിനു മുന്പ് പ്രസിദ്ധീകരിച്ചതു മലയാളത്തിലാക്കി വീണ്ടും
പ്രസിദ്ധീകരിക്കുന്നു
നീ
പരസഹായമില്ലാതെ
കണ്ണ് കൊണ്ട് കണാത്ത
ചെവികൊണ്ടു കേള്‍ക്കാത്ത
സ്പര്‍ശിക്കാന്‍ കഴിയാത്ത
അതെന്തോ
അതിന്നായി വെമ്പല്‍ കൊണ്ട് കൂടുവിട്ട്
പുറത്തുവന്നപ്പോള്‍
ആദ്യ മായി എതിരേറ്റു സ്വീകരിച്ചതു
ഞരമ്പുകളില്‍ അനസ്യൂതം
ചലിച്ചുകൊണ്ടിരിക്കുന്നതിന്റെ
ഗന്ധം ഉള്‍ക്കൊണ്ടത് തന്നെയായിരുന്നു.
പ്ന്നീട്
ഈക്കലമത്രെയു ഉറങ്ങുമ്പോഴും
ഉണരുമ്പോഴും
ചിന്തിക്കുമ്പോഴും
ചലിക്കുംപോഴും
ആരോഹണവരോഹണ ക്രമത്തില്‍
എനിക്കൊപ്പം നീയു മുണ്ടായിരുന്നു .
എന്നാല്‍
ഈ നിമിഷം നീ എന്നില്‍ നിന്നും
അകലാന്‍ ശ്രമിക്കുന്നതായും
എതോശക്തിയാലെ
വിണ്ടും വിണ്ടും അടുക്കുന്നതായും
ഇടവിട്ടകലുന്നതായും
നിനക്കായി
എന്നിലെ സര്‍വസ്വവും
കേഴുന്നതായും ഞാനറിയുന്നൂ
ഇത് സത്യമോ ........?
സ്വപ്നമോ ................?
No comments:
Post a Comment